കോഴിക്കോട്- കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം എന്നും മൃതദേഹത്തിന് പഴക്കം കുറവാണെന്നും
കുട്ടിയെ പുഴയിൽ നിന്ന് എടുത്ത ഷൈജു 24 നോട് പറഞ്ഞു. നെല്യാടി പുഴയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.