നിരത്തുമര്യാദയിലെ പ്രതീക്ഷ, ഈ സ്വകാര്യ ബസ് ജനങ്ങളുടെ പ്രതീക്ഷയായത് ഇങ്ങനെ

Advertisement

ഒറ്റപ്പാലം .ബസിടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന വ്യക്തിയെ അതിവേഗം ആശുപത്രിയിൽ എത്തിച്ചത് മറ്റൊരു സ്വകാര്യ ബസിൽ.’ഒറ്റപ്പാലം വെള്ളിയാട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതീക്ഷ’ ബസ് ജീവനക്കാരാണ് മാതൃകയായത്.

ഒറ്റപ്പാലം തെന്നടി ബസാറിനു സമീപത്തു വച്ചാണ് സ്വകാര്യ ബസ് ബൈക്ക് യാത്രികന് ഇടിച്ച് തെറിപ്പിക്കുന്നത്. പരിക്കേറ്റയാൾ റോഡിൽ വീണു കിടക്കുന്നത് ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ കാണുകയായിരുന്നു. . തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചിറയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രികനെയാണ് ഇടിച്ചു തെറിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. ഇതുവഴി വന്ന പ്രതീക്ഷ ബസിലെ ജീവനക്കാർ റോഡിൽ കിടക്കുന്ന ബൈക്ക് യാത്രകന് രക്ഷകരാവുകയായിരുന്നു

ഡ്രൈവർ ഒ.പി.രാജുവും, കണ്ടക്ടർ കെ.സി.രവികുമാറും, നാട്ടുകാരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി ഉടൻ തന്നെ കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
കോതയൂർ സ്വദേശി രാജേഷ് പിലാക്കിൽത്തൊടിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രതീക്ഷ ബസ്.നേരത്തെ മറ്റൊരു അപകടത്തിലും പ്രതീക്ഷ ബസിലെ ജീവനക്കാർ രക്ഷാ പ്രവർത്തനം ചെയ്തിട്ടുണ്ട്.