ആലപ്പുഴ.ശബരിമല ഇടത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്‌ളക്‌സിനെതിരെ ഹൈക്കോടതി.രൂക്ഷ വിമര്‍ശനം തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതി സ്ഥാപിച്ച ഫ്‌ളക്‌സിനെതിരെ.അഭിവാദ്യ ഫ്‌ളക്‌സ് വയ്ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്.നിങ്ങളുടെ മുഖം കാണാനല്ല ഭക്തര്‍ വരുന്നത്, ഭഗവാനെ കാണാനാണ്. അഭിവാദ്യ ഫ്‌ളക്‌സ് വയ്ക്കുന്നതല്ല ക്ഷേത്രോപദേശക സമിതിയുടെ ജോലി
ഭക്തര്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന പണം ഉപയോഗിച്ചല്ല ഫ്‌ളക്‌സ് അടിക്കേണ്ടതെന്നും വിമര്‍ശനം.വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി