നിലമ്പൂർ. കരുളായി ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. വനത്തിനുള്ളിലെ കുപ്പ മലയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. നിലമ്പൂർ തഹസിൽദാർ ,രണ്ട് ഫോറൻസിക് സർജന്മാർ തുടങ്ങിയവർ സംഘത്തിലുണ്ട്. നവംബർ 30നാണ് 34 വയസ്സുകാരി മാത്തി മരിക്കുന്നത്. പാറയിൽ നിന്ന് കാല് തെന്നി വീണു മരിച്ചു എന്നതാണ് പുറത്തെത്തിയ വിവരമെങ്കിലും കൊലപാതകമാണെന്ന ശബ്ദ സന്ദേശമാണ് സംശയത്തിന് ഇടയാക്കിയത്. പൂക്കോട്ടുംപാടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയാണ് സംഘം കുപ്പ മലയിൽ എത്തിയത്.