തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി . പുറത്തുപറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം .
വിവരം പുറത്തായത് സ്കൂളിലെ CCTV ദൃശ്യങ്ങളിൽ നിന്ന്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
എൽകെജി വിദ്യാർത്ഥിയായ നാല് വയസ്സുകാരിയോടാണ് അധ്യാപികയുടെ ക്രൂരത. സ്കൂളിൽ വച്ച് കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. വിവരം പേടിച്ച് പുറത്തു പറയാതിരുന്ന കുഞ്ഞിനെ പരിശോധിക്കുമ്പോൾ ആണ് ക്രൂരത മാതാപിതാക്കൾ അറിയുന്നത്
ഇതാദ്യമല്ല അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് എന്നാണ് മാതാവിൻറെ പ്രതികരണം.നടന്ന ക്രൂരത നാലു വയസ്സുകാരി തുറന്നുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.അധ്യാപികക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വനിതാ ഉദ്യോഗസ്ഥർ കുട്ടിയിൽ നിന്ന് മൊഴിയെടുത്തു