തിരുവനന്തപുരം .ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാൻ്റ് ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.. 2011 ലെ ജനസംഖ്യ കണക്കാക്കി പതിനാലാം ധനകാര്യ കമ്മീഷൻ നൽകിയ സഹായം അപര്യാപ്തമായിരുന്നു. റവന്യൂ നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് റവന്യൂ കമ്മി ഗ്രാൻഡ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.. ആളോഹരി വരുമാനത്തിന് ഏർപ്പെടുത്തിയ വെയിറ്റേജ് 25% ആക്കി കുറയ്ക്കണമെന്ന് പ്രതിപക്ഷവും ഉന്നയിച്ചു. സെസും സർചാർജും അധികമായി ചുമത്തുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകുന്നു എന്ന് സമ്മതിച്ച കമ്മീഷൻ സാഹചര്യം പഠിച്ച് തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
Home News Breaking News ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം