റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്.റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍ (20) ആണ് മരിച്ചത്. തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകനാണ്.

വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഇതിനിടെ കൂട്ടത്തിലെ തന്നെ ഒരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു അപകടം.

ആഡംബര വാഹനങ്ങളായ ഡിഫന്‍ഡര്‍, ബെന്‍സ് വാഗണ്‍ എന്നിവയാണ് ചേസിങ് നടത്തിയത്. ഇതില്‍ ഡിഫന്‍ഡര്‍ നമ്പര്‍ പോലും ലഭിക്കാത്ത പുതിയ വാഹനമാണ്. അതേസമയം, ഏത് വാഹനമാണ് ആല്‍ബിനെ ഇടിച്ചതെന്ന് വ്യക്തമല്ല.