പാലക്കാട്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. തെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിനെതിരെയാണ് ചാണ്ടി ഉമ്മൻ രംഗത്ത് വന്നത് . എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇപ്പോൾ തയ്യാറല്ലെന്നും ചാണ്ടിയും പറഞ്ഞു . അതേസമയം തനിക്ക് ചാണ്ടിയും ആയി ഒരു പ്രശ്നവും ഇല്ലെന്നും പരാതിയുള്ള കാര്യം അറിയില്ലെന്ന് രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു
പാലക്കാട്ടെ മികച്ച വിജയം കോൺഗ്രസ് നേതൃത്വം ആഘോഷിക്കുമ്പോഴാണ് അതൃപ്ത്തിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ തന്നെ രംഗത്ത് വന്നിരിക്കുന്നത്. മറ്റുള്ളവർക്ക് ചുമതല നൽകുകയും ചാണ്ടിയെ ഒഴിവാക്കുകയും ചെയ്തതാണ് നീരസത്തിന് കാരണം
എന്നാൽ തനിക്ക് ചാണ്ടി ഉമ്മാനോട് ഒരു പ്രശ്നവുമില്ല എന്നാണ്
രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് .ചാണ്ടി ഉമ്മന് പരാതി ഉള്ളതായി അറിയില്ല . ഇനി പരാതി ഉണ്ടെങ്കിൽ തന്നെ അത് നേതൃത്വത്തോട് ആണ് പറയേണ്ടത്. താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു,
അതേ സമയം ചാണ്ടി ഉമ്മന്റെ അതൃപ്തി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
എല്ലാ എംഎൽഎമാർക്കും ചുമതല കൊടുത്തിരുന്നു .ഇത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ചെന്നിത്തല
പാർട്ടിക്കുള്ളിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് കെസി വേണുഗോപാൽ. ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമായി പറഞ്ഞത് ശരിയല്ലെന്ന് നിലപാടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വീകരിച്ചത് .
ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപിയും പറഞ്ഞു