എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂര്‍ ബാങ്കില്‍ എത്തി

Advertisement

തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍  വിശദമായ പരിശോധനയ്ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂര്‍ ബാങ്കില്‍ എത്തി. ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കം തുടങ്ങി.

ഇന്ന്  രാവിലെയാണ് ഇഡിയുടെ കൊച്ചി യൂണിറ്റ് കരുവന്നൂർ ബാങ്കിൽ എത്തിയത്. ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്.
അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കം നടക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേര്‍ക്ക്  തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇ  ഡി ബാങ്കിൽ എത്തി പരിശോധന നടത്തിയത്. 50 ലക്ഷം രൂപ ഉൾപ്പെടെ വൻകിട വായ്പെടുത്ത ആളുകളാണ് പട്ടികയിൽ ഉള്ളത് .