അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടം കണ്ടെത്തി

Advertisement

പാലക്കാട്. അഗളി എസൈസ് റേഞ്ചും മുക്കാലി ഫോറെസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ റൈഡിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് കടുക്കുമണ്ണ ഊരിൽ മലഞ്ചരവിലാണ് കഞ്ചാവ് തോട്ടം കണ്ടത്. 18 തടങ്ങളിൽ ആയി നാട്ടുവളത്തിയ ഉദ്ദേശം 4 മാസം വളർച്ച എത്തിയ 86 കഞ്ചാവ് ചെടികൾ ഇവിടെ കണ്ടെത്തി വെട്ടി നശിപ്പിച്ചു ഈ തോട്ടവുമായി ബന്ധപ്പെട്ട പ്രതിയെ കുറിച്ചുള്ള ഊർജിതമായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ ഷൌക്കത്തലി എ, അസ്സിസ്റ്റ്‌ എക്സൈസ് ഇൻസ്‌പെക്ടർ സുമേഷ് പി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ്, പ്രിവന്റീവ് ഓഫീസർ മാരായ ആനന്ദ് കെ, പ്രമോദ് ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. കെ , സുധീഷ്.കെ, രജീഷ് എ. കെ, ലക്ഷമണൻ എ കെ, സുധീഷ് കുമാർ എ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സുചിത്ര സി, അജിതകുമാരി എം മുക്കാലി ഫോറെസ്റ്റ് റേഞ്ച്ലെ സെഷൻ ഫോറെസ്റ്റ് ഓഫീസർമാരായ പൊന്നൂസ്വാമി,രംഗസ്വാമി ഫോറെസ്റ്റ് വാച്ചർ മണി എന്നിവർ റൈഡിൽ പങ്കെടുത്തു, സ്പെഷ്യൽ ഡ്രൈവ് അനുബന്ധിച്ച അട്ടപാടിയുടെ വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കി