കോഴിക്കോട്. പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ ടി കെ എന്ന യുവാവിന് ദാരുണാന്ത്യമുണ്ടായത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നാളെ നടക്കും.
വടകര കടമേരി സ്വദേശിയായ ആൽവിൻ താൻ മുൻപ് ജോലി നോക്കിയിരുന്ന സ്ഥാപനത്തിലെ ആൾക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഴിക്കോട് എത്തിയത്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിലേക്ക് പ്രമോ വീഡിയോ ചെയ്തു നൽകണം എന്നായിരുന്നു ആവശ്യം. രാവിലെ 7.30 ഓടെ വെള്ളയിൽ പോലീസ് സ്റ്റേഷനു മുൻവശത്തെ റോഡിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു. രണ്ടു കാറുകൾ തമ്മിലുള്ള ചെസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിന്റെ ജോലി. അതിനിടയിലാണ് കാറുകൾ ഒന്നിന് നിയന്ത്രണം നഷ്ടമാവുകയും ആൽവിനെ ഇടിക്കുകയും ചെയ്തത്.
കൂടെയുണ്ടായിരുന്നവർ തന്നെയാണ് ആൽവിനെ ആശുപത്രിയിൽ എത്തിച്ചത്.പക്ഷേ ഉച്ചയോടെ മരണം സംഭവിച്ചു.