കൊല്ലം.എം മുകേഷിനെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ലെന്ന് സിപിഎം കൊല്ലം സമ്മേളനം. സംസ്ഥാന നേതൃത്വത്തിന് നേരെ വിമർശനം ഉണ്ടായി. എം വി ഗോവിന്ദന് വിമർശനം. തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതാവ് തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററെ അവഹേളിച്ചു.
സംഘടനപരമായ വീഴ്ച ഗൗരവ ത്തോടെ പാര്‍ട്ടി നേതൃത്വം കാണുന്നില്ല. എം മുകേഷിനെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ല. മുകേഷ് രാത്രി കാലങ്ങളിൽ പ്രചരണത്തിന് എത്തിയില്ല. പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ല. നേതാക്കൾ തലക്കനം കാട്ടി നടക്കരുത്. നേതാക്കൾക്ക് ലാളിത്വം ഉണ്ടാകണം
പാലസ്തീൻ വിഷയത്തിൽ എം സ്വരാജിനും – കൈ കെ ഷൈലജക്കും പിശകുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ ഇവര്‍ ഇട്ട പോസ്റ്റുകൾ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമർശനമുണ്ടായി.