കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജന് വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല, തിരഞ്ഞെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തൽ തിരിച്ചടിയായി. തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിയെ വെട്ടിലാക്കുന്ന സമീപനമാണ് ഇ.പി.ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. പ്രതിയോഗികളുടെ കൈയിൽ വടികൊടുക്കുന്ന ഇ.പി.യുടെ സമീപനം പാർട്ടി ഇടപെട്ട് തിരുത്തേണ്ട സമയം കഴിഞ്ഞെന്ന വിമർശനവും ഉയർന്നു.
സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളാണ് ഇ.പിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാനിധ്യത്തിലായിരുന്നു വിമർശനം.