വയനാട്. കഞ്ചാവ് ചെടി വെട്ടി നശിപ്പിച്ചതിന് യുവാവിൻ്റെ വൈരാഗ്യത്തിന് ഇരയായത് മുന്നൂറിലധികം വാഴകളും കുരുമുളക് ചെടികളും. വയനാട് മാനന്തവാടിയിലാണ് ഈ സംഭവം. കൃഷി നശിപ്പിച്ച ശേഷം സ്ഥല ഉടമയ്ക്ക് യുവാവ് വാട്ട്സാപ്പിൽ സന്ദേശവും അയച്ചു.
തൃശ്ശിലേരി മുത്തുമാരി സെറ്റിൽമെൻ്റ് ഉന്നതിയിലാണ് സുധീഷ് വെള്ളച്ചാലിൻ്റെയും കൃഷ്ണ പ്രകാശിൻ്റെയും വീട്. 2023 മേയിൽ സുധീഷ് വീട്ടുവളപ്പിൽ നട്ട കഞ്ചാവ് ചെടികൾ പൊലീസിൻ്റെ സാന്നിധ്യത്തിൽ ഇത് വെട്ടിക്കളഞ്ഞത് കൃഷ്ണ പ്രകാശ്. സുധീഷ് പിന്നീട് കൃഷ്ണപ്രകാശിന് നേരെ ഭീഷണി തുടർന്നു. 2 ദിവസം മുമ്പ് ഇദ്ദേഹത്തിൻറെ പിലാക്കാവ് മണിയൻകുന്ന് തോട്ടത്തിലെ 300 ഓളം വാഴകളും വർഷങ്ങൾ പഴക്കമുള്ള കുരുമുളക് കൊടികളും സുധീഷ് വെട്ടി നശിപ്പിച്ചു
പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും തൻ്റെ കുടുംബത്തെ ആക്രമിക്കുമെന്ന് സുധീഷ് വാട്ട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി എന്നും കൃഷ്ണ പ്രകാശ്
തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്നിരുന്ന സുധീഷ് നേരത്തെയും ഈ കൃഷിത്തോട്ടം വെട്ടി നശിപ്പിച്ചിരുന്നു. അന്ന് പരാതി നൽകിയിട്ടും ഇയാളെ സ്റ്റേഷൻ ജാമത്തിൽ വിട്ടയക്കുകയാണ് ഉണ്ടായതെന്നും ആരോപണമുണ്ട്
Home News Breaking News പൊലീസിനൊപ്പം കൂടി കഞ്ചാവ് ചെടി വെട്ടി നശിപ്പിച്ച കര്‍ഷകന്‍റെ കൃഷിയിടം ഗുണ്ട തകര്‍ത്തു, ജീവനും ഭീഷണി...