വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയതിന് കേസ്, അതേസമയം സെക്രട്ടറിയറ്റിനുമുന്നിലും റോഡ് അടച്ച് സ്റ്റേജ്

Advertisement

തിരുവനന്തപുരം. വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം സമ്മേളനത്തിന് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് 31 പേർക്ക് പോലിസ് നോട്ടീസ് അയച്ചു .എന്നാല്‍ അതേസമയം സെക്രട്ടറിയറ്റിനുമുന്നില്‍ സിപിഐ ഉദ്യോഗസ്ഥ സംഘടനയുടെ രാപ്പകല്‍ സമരം റോഡില്‍ സ്റ്റേജ് കെട്ടി പുരോഗമിക്കുകയാണ്.

സിപിഎം ഏരിയാ സെക്രട്ടറി വഞ്ചിയൂർ പി ബാബു ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർത്തു. തെറ്റ് പറ്റിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി. വഞ്ചിയൂരിന് സമാനമായി, സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച സിപിഐ അനുകൂല സർവീസ് സംഘടനകളുടെ രാപ്പകൽ സമരം തടയാന്‍പോലും പൊലീസ് ശ്രമിച്ചിട്ടില്ല. ആദ്യകേസില്‍ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടും രണ്ടാംകേസില്‍ നിയമം നടപ്പാക്കാന്‍ പൊലീസിന് തോന്നിയില്ലെന്നതാണ് അതിശയകരം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഡിന് കുറുകെ സ്റ്റേജ് കെട്ടി സിപിഎം പാളയം ഏരിയാ സമ്മേളനം നടന്നത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ വഞ്ചിയൂർ പോലീസെടുത്തു.കണ്ടാലറിയാവുന്ന 500 പേർക്കെതിരെ ആയിരുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ തുടർനടപടി. കേസിൽ പാളയം ഏരിയ സെക്രട്ടറി ഉൾപ്പെടെ 31 പേരെ പ്രതിചേർത്തു. പാർട്ടി അംഗങ്ങൾ മൈക്ക് ഓപ്പറേറ്റർ ഉൾപ്പെടെയുള്ളവനാണ് കേസിലെ പ്രതികൾ. സംഭവത്തിൽ തെറ്റുപറ്റിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.

സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച സിപിഐ അനുകൂല സർവീസ് സംഘടനകളുടെ രാപ്പകൽ സമരം പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റ് മുന്നിൽ വലിയ ഗതാഗതക്കുരുക്കാണ് സമരം മൂലം ഉണ്ടായത്. എന്നാൽ ഗതാഗതം തടസപ്പെടുത്താതെയാണ് പ്രതിഷേധം എന്ന് ജോയിൻ കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ പറയുന്നു.

പൊതുജന സഞ്ചാരം തടഞ്ഞുകൊണ്ടുള്ള ഇത്തരം സമരങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ ഇടപെടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. എന്തൊക്കെ നിയമമുമ്ടായാലും തങ്ങളുടെ ധാര്‍ഷ്ട്യ ത്തില്‍നിന്നും രാഷ്ട്രീയ കക്ഷികള്‍ ഒരുചുവടുപോലും പിന്മാറില്ലെന്ന ഞെട്ടിക്കുന്ന വസ്തുത വ്യക്തമാവുകയാണ്. പരസ്യമായിപ്പോലും ഇത്തരം നിയമലംഘനത്തിന് മടിക്കാത്തവര്‍ രഹസ്യമായി എന്തൊക്കെ അന്യായമാകും കാണിക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരിടത്ത് രാഷ്ട്രീയ കക്ഷിയാണെങ്കില്‍ മറുവശത്ത് എക്സിക്യൂട്ടിവിന്‍റെ ഭാഗമായ ഉദ്യോഗസ്ഥ സംഘടനയാണ് നിര്‍ലജ്ജം നിയമലംഘനം നടത്തുന്നത്.