തിരുവനന്തപുരം. നാലുവയസുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപിക ഒളിവില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പറഞ്ഞു
എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും. ആരോപണവിധേയയായ അധ്യാപിക ഒളിവില്‍ എന്നാണ് വിവരം. മകള്‍ക്ക് നേരിട്ട ക്രൂരതയില്‍ ശക്തമായ നടപടി വേണമെന്ന് മാതാവ്ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതിനായി പൊലീസ് അപേക്ഷ നല്‍കി. അധ്യാപികയെ പുറത്താക്കിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അഡ്മിഷനായി മാനേജ്‌മെന്റിന് നല്‍കിയ ഡൊണേഷന്‍ ഉള്‍പ്പടെ തിരികെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം