വാമനപുരം നദിയിൽ അഞ്ചാം ക്ലാസുകാരൻ മുങ്ങി മരിച്ചു

Advertisement

തിരുവനന്തപുരം വാമനപുരം നദിയിൽ അഞ്ചാം ക്ലാസുകാരൻ മുങ്ങി മരിച്ചു. അവനവഞ്ചേരി ഗവൺമെൻ്റ് എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശിവനന്ദാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. അഖിൽ അനു ദമ്പതികളുടെ 10 വയസ്സുകാരനായ മകൻ ശിവനന്ദ് കൂട്ടുകാരനുമെത്ത് വാമനപുരം നദി കാണാൻ പോയതായിരുന്നു. തീരത്ത് എത്തിയ ശിവനന്ദ് വസ്ത്രങ്ങൾ അഴിച്ചുവച്ച് ആറ്റിലേക്കിറങ്ങിയപ്പോഴാണ് ചെളിയിൽ പുതഞ്ഞു പോയത്. കൂട്ടുകാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ മുതിർന്നവരെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ശിവനന്ദ് വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ആറ്റിങ്ങിൽ നിന്ന് ആഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്