പാലക്കാട്. വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഇര്‍ഫാന,മിത,റിദ,ആയിഷ എന്നിവരാണ് മരിച്ചത്.
സിമന്‍റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്.
പാലക്കാട് കരിമ്പ പനയംപാടത്ത് ആണ് അപകടം. ലോഡ് വഹിച്ച ലോറിമഴയില്‍ തെന്നി യാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയർത്തി.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
തച്ചമ്പാറ ഈസാഫ് ,മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രികളിലാണ് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. റോഡ് തകരാര്‍ പരിഹരിക്കാത്തതിനെതിരെ നാട്ടുകാര്‍ സ്ഥലത്ത് റോഡ് ഉപരോധിക്കുകയാണ്.