വയനാട്. ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നു എന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ച് ഇന്ന് . മേപ്പാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് ആണ് ലോംഗ് മാര്‍ച്ച് .ഉച്ചക്ക് രണ്ടിന് പുത്തുമലയിലെ പൊതുശ്മശാനത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ലോംഗ് മാര്‍ച്ച് മആരംഭിക്കുക.കല്‍പ്പറ്റ ആനപ്പാലത്ത് സമാപിക്കും. ദുരന്ത ബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക, ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ സഹായം അടിയന്തരമായി നല്‍കുക, അടിയന്തരസഹായം മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കുക, കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഉടമകള്‍കള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്
Home News Breaking News ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നു ,യൂത്ത്‌കോണ്‍ഗ്രസ് ലോങ്ങ് മാർച്ച് ഇന്ന്