കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്, പ്രതി സന്ദീപിന്റെ മാനസിക നില എന്ത്

Advertisement

ന്യൂഡെല്‍ഹി.കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം കോടതിയെ അറിയിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് തേടി. സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കഴിഞ്ഞ സെപ്റ്റംബർ മാസം ആദ്യം പ്രതി സന്ദീപ് സമർപ്പിച്ച വിടുതൽ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി ആ ഘട്ടത്തിൽ വ്യക്തമാക്കി.കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതിഭാഗത്തിൻ്റെ വാദവും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് പ്രതി സന്ദീപിന്റെ ഹർജി പരിഗണിക്കുന്നത്.കഴിഞ്ഞ വർഷം മെയ് 10-നാണ് ഡോക്ടർ വന്ദന ദാസിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.