പാലക്കാട്. ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് മുന്നോട്ട് പോയി. ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. ബേക്കറിയിലേക്ക് എത്തിയ യാളുടെ ഒപ്പം വന്ന കുട്ടികൾ അറിയാതെ കാർ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. റോഡ് മുറിച്ച് കടന്ന് എതിർ ഭാഗത്തുള്ള കടയുടെ മതിലിൽ ഇടിച്ചു കാർ നിന്നു. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരാത്തതും ഫുട് പാത്തിൽ ആളുകൾ ഇല്ലാതിരുന്നതും രക്ഷയായി.