ഡോ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി.പ്രതി ചെയ്ത കുറ്റകൃത്യം ഞെ‍ട്ടിപ്പിക്കുന്നതും ഗൗരവം വലുതെന്നും സുപ്രിംകോടതി. വിചാരണ വേഗത്തിൽ ആക്കണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിവിധി ആശ്വാസകരം എന്ന് വന്ദനയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ ജാമ്യം അപേക്ഷയിൽ സുപ്രധാന ഇടപെടലാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജാമ്യ അപേക്ഷ പരിഗണിച്ച കോടതി ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് പ്രതിയോട് ചോദിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതും ഗൗരവസഭാവമുള്ളതൊന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സംസ്ഥാന സർക്കാർ നൽകിയ മെഡിക്കൽ റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണെന്നായിരുന്നു പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീം കോടതി അറിയിച്ചു.വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. സുപ്രീംകോടതി വിധി ആശ്വാസകരം എന്നും വിചാരണ നടപടികൾ വേഗത്തിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വന്ദനയുടെ പിതാവ്പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ മാസം ആദ്യം പ്രതി സന്ദീപ് സമർപ്പിച്ച വിടുതൽ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ വർഷം മെയ് 10-നാണ് ഡോക്ടർ വന്ദന ദാസിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്…