2024 ഡിസംബർ 13 വെള്ളി 4.00 pm
ലോക ചെസ്സ് ചാമ്പ്യൻപട്ടം ഡി. ഗുകേഷിന് സമ്മാനിച്ചു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്.
അല്ലു അർജുൻ്റെ അറസ്റ്റിൽ പോലീസിനെ വെട്ടിലാക്കി തിയറ്റർ ഉടമ നൽകിയ കത്ത് പുറത്ത്, നടൻ എത്തുമെന്നും മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യം.
അല്ലു അർജുൻ്റെ അറസ്റ്റിനെതിരെ ബി ആർ സ്, ബി ജെ പി പ്രതിധേങ്ങൾ, നടൻ്റെ ജാമ്യത്തിൽ ഹൈക്കോടതി തിരുമാനം നിർണ്ണായകമാകും.
നടൻ ചിരംഞ്ജിവി അല്ലു അർജുൻ്റെ വിട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടികാഴ്ച നടത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്നു.
പാലക്കാട് കരിമ്പയിലെ വാഹനാപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ, കരിമ്പ അപകടത്തിൽ കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ എം പി.
ഹൈദ്രാബാദിൽ സ്വർണ്ണ വ്യാപാരിയേയും കുടുംബത്തേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ടര കിലോ സ്വർണ്ണം കവർന്നു.
സമൂഹമാധ്യമത്തിലെ വിമർശനം. സംവിധായിക ഇന്ദു ലക്ഷമിക്കെതി തെരെ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ പരാതി നൽകി.