കോഴിക്കോട്. പത്താം ക്ലാസ് പരീക്ഷ പേപ്പർ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ വഴി ചോർന്നെന്ന് പരാതി. കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് എതിരെയാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി.
സ്റ്റേറ്റ് സിലബസിലെ പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്നാണ് പരാതി. പരീക്ഷ നടക്കുന്നതിന് തൊട്ടു തലേദിവസം, ക്വസ്റ്റ്യൻ പ്രെഡിക്ഷൻ എന്ന പേരിൽ യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പറുകൾ പ്രത്യക്ഷപ്പെട്ടു.കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻ എന്ന സ്ഥാപനത്തിന് എതിരെയാണ് കെഎസ്‌യുവിന്റെ ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു പ്രതിഷേധവുമായി എത്തി.
നടപടിയെടുക്കുമെന്ന് ഡിഡിഇ ഉറപ്പ് നൽകിയതായി കെ എസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് VT സൂരജ്.സമാനമായ പരാതികൾ കഴിഞ്ഞ വർഷവും ഉന്നയിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചോദ്യ പേപ്പറുകൾ ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്ക് ചോർത്തി നൽകുന്നു എന്നാണ് ആരോപണം.