പനയംപാടത്തെ റോഡ് നിർമ്മാണത്തില്‍ അശാസ്ത്രീയത നേരത്തേ അറിഞ്ഞിരുന്നു, സ്ഥലത്ത് സുരക്ഷാ ഓഡിറ്റിംഗ് ഇന്ന്

Advertisement

പാലക്കാട്. നാലുകുഞ്ഞുങ്ങളെ കുരുതികൊടുത്ത പനയംപാടത്തെ റോഡ് നിർമ്മാണത്തില്‍ അശാസ്ത്രീയത നേരത്തേ അറിഞ്ഞിരുന്നു.

വീഴ്ചകൾ ചൂണ്ടിക്കാട്ടി ഐഐടി റിപ്പോർട്ട്. റിപ്പോർട്ട് നൽകിയത് റോഡ് നവീകരണം നടന്ന 2021 ലാണ്. ദേശീയപാത അതോറിറ്റി അപാകതകൾ ചെവിക്കൊണ്ടില്ല.റോഡിന് സ്കിഡ് റസിസ്റ്റൻസ് കുറവ്,വേഗ നിയന്ത്രണം ആവശ്യമെന്നും റിപ്പോർട്ട്. ഓവർടൈക്കിനോ വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനോ കാഴ്ച്ചാ ദൂരമില്ലെന്നും റിപ്പോർട്ട്.

അതേസമയം കരിമ്പ പനയംമ്പാടത്തെ ദേശീയപാതയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സുരക്ഷാ ഓഡിറ്റിംഗ് ഇന്ന് നടക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പ് , പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുക. അപകടങ്ങൾ കുറയ്ക്കാൻ അടിയന്തരമായി എടുക്കേണ്ട പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് സുരക്ഷാ ഓഡിറ്റിംഗ് നടത്താൻ തീരുമാനമായത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ മരിച്ച നാല് കുട്ടികളുടെയും വീട് ഇന്ന് സന്ദർശിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here