2024 ഡിസംബർ 14 ശനി
BREAKING NEWS
👉 ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി.
👉പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിലായിരുന്നു നടന്‍ അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.
👉വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു
👉വയനാട് വൈത്തിരി വേങ്ങക്കോട് ജനവാസ മേഖലയിൽ പുലിയിറങ്ങി
🌴 കേരളീയം 🌴
🙏പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്.
🙏29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരത്ത് ഇനി സിനിമയുടെ രാപ്പകലുകള്‍. ഡിസംബര്‍ 20 വരെയാണ് ചലച്ചിത്രമേള. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.
🙏പാലക്കാട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് പരിശോധന. അപകട ശേഷം നാട്ടുകാര്‍ അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ പേരില്‍ റോഡ് ഉപരോധിച്ചിരുന്നു.
🙏പാലക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.
🙏ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
🙏നടിയെ ആക്രമിച്ച കേസില്‍ നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്.
🙏കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ആധുനിക നിലവാരത്തില്‍ ഒരുക്കിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകള്‍.
🙏പ്രായപൂര്‍ത്തിയാ
കാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മകന് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസെടുത്ത് അയിരൂര്‍ പൊലീസ്. ഇത് കൂടാതെ കുട്ടി പ്രായപൂര്‍ത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുമുള്ളുവെന്ന് വര്‍ക്കല സബ് ആര്‍ ടി ഓഫീസ് അധികൃതര്‍ പറഞ്ഞു.
🙏കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.
🙏 ഡിസംബര്‍ 12, 13 തീയതികളില്‍ ശബരിമലയില്‍ പെയ്തത് ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴ. ഇത് ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്.
🇳🇪 ദേശീയം 🇳🇪
🙏കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചു.
🙏 ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
🙏 പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
🙏പുഷ്പ 2 റിലീസിന് തിയേറ്ററിലെത്തുമെന്ന് അല്ലു അര്‍ജുന്‍ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് വൈറല്‍. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്നായിരുന്നു പോലീസിന്റെ വാദം.
🙏 നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി എം.എല്‍.എയും ബി.ആര്‍.എസ് നേതാവുമായ കെ.ടി രാമറാവു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാമറാവുവിന്റെ പ്രതികരണം. ഭരണകര്‍ത്താക്കളുടെ അരക്ഷിതാവസ്ഥ അതിന്റെ പരകോടിയിലെത്തിയതിന്റെ ഉദാഹരണമാണ് പുതിയ സംഭവമെന്നും കെ.ടി രാമറാവു എക്‌സില്‍ പങ്കുവെച്ചകുറിപ്പില്‍ പറയുന്നു.
🙏വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്.
🙏അധികാരമേറ്റാലുടന്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി 18,000 ഇന്ത്യക്കാരെ ബാധിക്കും.നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നവംബറില്‍ പുറത്തുവിട്ടിരുന്നു.
🇦🇴 അന്തർദേശീയം 🇦🇽
വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്. 2011ല്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കില്‍ 2022ല്‍ ഇത് 57 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 86 ആയി മാറുകയും ചെയ്തു.
🙏സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ പറഞ്ഞു.
🙏ഫ്രാന്‍സ്വാ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെമെന്റ് നേതാവും 73-കാരനുമായ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.
🥍കായികം🏑
🙏 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന്‍ ദൊമ്മരാജു ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു.