പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍

Advertisement

തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.നിര്‍ദ്ദേശം ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. അതേസമയം, കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവുകള്‍ നടപ്പിലാകാറില്ലെന്നാണ് ആക്ഷേപം

ഈ വര്‍ഷം ഒക്ടോബര്‍ 27 ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഇത്. അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു. ഉത്തരവിറക്കി രണ്ടു മാസം ആകുമ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നതിന് തെളിവാണ് ഇന്നലെ വീണ്ടും ഇറക്കിയ ഈ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ ഒരു വകുപ്പും പാതയോരങ്ങളിലോ ഫുട്പാത്തുകളിലോ ട്രാഫിക് ഐലന്‍ഡുകളിലോ യാതൊരുവിധ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ ഇറങ്ങണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ അത് തദ്ദേശ സെക്രട്ടറിമാരുടെ വീഴ്ചയായി കാണുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അനധികൃത ബോര്‍ഡുകള്‍ക്ക് എതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കാലാകാലങ്ങളില്‍ ഉത്തരവുകള്‍ ഇറങ്ങും എങ്കിലും ഒന്നും നടപ്പിലാകില്ല എന്നതാണ് വസ്തുത