തിരുവനന്തപുരം. അംഗനവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി.കുന്നത്തുകൽ ഗ്രാമപഞ്ചായത്തിലെ അംഗനവാടിയിൽ നിന്ന് വിതരണം ചെയ്ത് അമൃത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
പാലിയോട് ചെന്നക്കാട് വീട്ടിൽ അനു- ജിജിലാൽ ദമ്പതികൾ കഴിഞ്ഞ നവംബറിലാണ് കുഞ്ഞിനായി പാലിയോട് വാർഡിലെ അംഗനവാടിയിൽ അമൃതം പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം അമൃതം പൊടി പൊട്ടിച്ച് ഉപയോഗിക്കാൻ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.
കഴിഞ്ഞ അഞ്ചുമാസത്തോളമായി കുഞ്ഞിന് നൽകാൻ പാലിയോട് വാർഡിൽ അംഗനവാടിയിൽ നിന്നാണ് അമൃതം പൊടി വാങ്ങിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.സംസ്ഥാനത്ത് ഇതിനുമുമ്പും അമൃതം പൊടിയിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയിട്ടുണ്ട്.