ഇടുക്കി.മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി.. സ്പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമൻ്റ് പെയിന്റിങിന് ഉൾപ്പെടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്.. കർശന ഉപാധികളോടെ
ജലവിഭവ വകുപ്പാണ് അനുമതി നൽകി ഉത്തരവ് ഇറക്കിയത്..
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപ്പണിയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി.. സ്പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമൻ്റ് പെയിന്റിങിന് ഉൾപ്പെടെ ഏഴ് അറ്റകുറ്റപ്പണികൾക്കാണ് അനുമതി.. ഇടുക്കി എംഐ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെ യോ സാനിധ്യത്തിൽ മാത്രമെ ജോലികൾ നടത്താവു.. നിർമ്മാണ സാമഗ്രികൾ മുൻകൂർ അനുമതി വാങ്ങി, പകൽ സമയങ്ങളിൽ മാത്രമേ കൊണ്ടുപോകാവു.. ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉണ്ടാകും.. അനുമതി നൽകാത്ത ഒരു നിർമ്മാണവും അനുവദിക്കില്ല.. വന നിയമം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമെ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കു എന്നായിരുന്നു കേരള സർക്കാരിൻ്റെ ആദ്യ നിലപാട് .. നിർമ്മാണ സാമഗ്രികളുമായി എത്തിയ തമിഴ്നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു.. പിന്നലെ കഴിഞ്ഞ 6 ആം തീയതി തമിഴ്നാട് അപേക്ഷ നൽകി.. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്