തിരുവനന്തപുരം. പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തി വിവിധ യൂട്യൂബ് ചാനലുകൾക്കും, ഓൺലൈൻ ട്യൂഷൻ സെൻ്ററുകൾക്കും നൽകിയവർക്കെതിരെയും അത് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിച്ച ഓൺലൈൻ ട്യൂഷൻ സെൻ്ററുകൾക്കും, യൂട്യൂബ് ചാനലുകൾക്കുമെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വൺ ഗണിത ചോദ്യപേപ്പറുമാണ് ചോർത്തിയത്. SSLC ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയിരുന്ന മാഫിയകൾ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്.എഫ്.ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തിൽ ചോദ്യപേപ്പർ ചോർത്തിയിരുന്ന മാഫിയകളെ തുടച്ചുനീക്കാൻ കഴിഞ്ഞത്. അത്തരം മാഫിയകൾ പുതിയ രൂപത്തിൽ വീണ്ടും ഉടലെടുത്തിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി വലിയ സമരങ്ങൾക്ക് രൂപം കൊടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു
Home News Breaking News ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം : എസ്.എഫ്.ഐ