2024 ഡിസംബർ 15 ഞായർ
BREAKING NEWS
👉പത്തനംതിട്ടയിൽ ഹൈദ്രാബാദിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
👉കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്‍, ബിജു പി ജോർജ്, അനു, നിഖില്‍ എന്നിവരാണ് മരിച്ചത്.
👉 മത്തായി ഈപ്പൻ നിഖിലിൻ്റെ പിതാവാണ്. അനുവിൻ്റെ പിതാവാണ് ബിജു പി ജോർജ്. കോറോടിച്ചിരുന്നത് ബിജു പി ജോർജ് ആയിരുന്നു.
👉നവംബർ 30 നാണ് അനുവും നിഖിലും വിവാഹിതരായത്. നിഖിൽ ഈപ്പൻ കാനഡയിലാണ് ജോലി ചെയ്യുന്നത്.
👉തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
👉മലേഷ്യയില്‍മധു വിധുയാത്ര കഴിഞ്ഞെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.
👉കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
👉പാലക്കാട്ട് പത്താം പുള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
👉കാട്ടാന തളളിയിട്ട പന വീണ് ബൈക്കിൽ സഞ്ചരിക്കവേ മരിച്ച അനുവിൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്
👉കാസർകോട് വെള്ളരിക്കുണ്ടിൽ റോഡ് പണിയെ സംബന്ധിച്ച തർക്കം: നാട്ടുകാർ തമ്മിലടിച്ചു;ആറ് പേർക്ക് പരിക്ക്
🌴കേരളീയം🌴
🙏വയനാട്ടിലെ അടക്കം
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും.
🙏തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്നും കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ്.
🙏 ക്രിസ്മസ്- പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തിരിച്ചടിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നു.
🙏 വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍.
🙏പനയമ്പാടത്തെ അപകടം നടന്ന സ്ഥലത്ത് അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാര്‍. നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു.
🙏 ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കി.
🙏 ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസെടുത്ത് വനം വകുപ്പ്.
🙏 കോതമംഗലം നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ സി.വി.ആന്‍മേരിയാണ് (21) മരിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ബൈക്കോടിച്ചിരുന്ന ആന്‍മേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അല്‍ത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു.
🙏 എറണാകുളം ചേരാനല്ലൂര്‍ പ്രദേശത്ത് അനിവാര്യമായ സ്ഥലങ്ങളില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ടും ഹൈവേ അവകാശ സംരക്ഷണ സമിതി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ചേരാനല്ലൂരിലെ കുടുംബശ്രീ വനിത കൂട്ടായ്മ പ്രക്ഷോഭ റാലി സംഘടിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ പ്രചോദിതരാണെന്നും രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ലോക്സഭയിലെ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
🙏ശോഭനവും കൂടുതല്‍ ഏകീകൃതവുമായ ഭാവിക്കായി ഇന്ത്യയെ നയിക്കാന്‍ 11 കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളില്‍ ഊന്നി, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങള്‍.
🙏പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന്‍ അല്ലു അര്‍ജുന്‍. മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
🙏 ഉത്തരേന്ത്യയില്‍ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
🙏കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെ ഹരിയാണ-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
🇦🇺 അന്തർദേശീയം 🇦🇽
🙏 രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയയില്‍ നിന്ന് നാല് ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. ദില്ലിയില്‍ എത്തിയതിന് പിന്നാലെ ഇവര്‍ ഇന്ത്യന്‍ എംബസിയ്ക്ക് നന്ദി പറഞ്ഞു.
🙏ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി വ്യവസ്ഥയില്‍ നിന്ന് ഇന്ത്യയെ താത്ക്കാലികമായി ഒഴിവാക്കി സ്വിറ്റ്സര്‍ലന്‍ഡ്.
🙏ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്‍ഡ് മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവിയാണ് ഇതുവരെ നല്‍കിയത്. ഈ പദവിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.
🏑 കായികം 🏏
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
🙏 വനിതാ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ മിനി താരലേലം ഇന്ന് ബെംഗളൂരുവില്‍. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. ലേലത്തിന് മുമ്പ് തന്നെ നിലവിലെ ടീമുകള്‍ തങ്ങളുടെ പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്.
🙏ബോര്‍ഡര്‍-ഗാവ
സ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളി മുടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഇന്നലെ ആകെ 13.2 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ.