കോഴിക്കോട്. മെക് സെവനെ കുറിച്ചുള്ള സിപിഐഎം ആരോപണം തമാശ എന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. മെക് സെവനെ കുറിച്ച് പഠിക്കാതെയാണ് ആരോപണം ഉന്നയിച്ചത്. ഫാസിസ്റ്റുകളുടെ ഇസ്ലാമോഫോബിക് ആരോപണങ്ങൾ ഇപ്പോൾ മറ്റുള്ളവർ കൂടി ഏറ്റെടുക്കുന്നത് സങ്കടകരം എന്നും ഇബ്രാഹിം പറഞ്ഞു.
എസ്ഡിഎപിഐ- ജമാഅത് ബന്ധം ആരോപിച്ച് ഏത് കൂട്ടായ്മയെയും തകർക്കുകയാണ് എന്ന് ടിവി ഇബ്രാഹിം പറഞ്ഞു.ആരോഗ്യ പരിപാലത്തിന് കണ്ടെത്തുന്ന മുറ മാത്രമാണ് മെക് 7. താനും മെക് സെവന്റെ ഭാഗമായിട്ടുണ്ട്. എക്സസൈസിന് അപ്പുറം ഒരു ആശയപ്രചാരണം നടക്കുന്നില്ലന്നും എംഎൽ എ.
സിപിഐഎം നിലപാട് തള്ളി മുൻ മന്ത്രിയും INL സംസ്ഥാന അധ്യക്ഷനുമായ അഹമ്മദ് ദേവർകോവിലും രംഗത്തെത്തി. പി മോഹനൻ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം. ഏതെങ്കിലും കൂട്ടായ്മ വ്യായാമ പരിശീലനം നടത്തുന്നതിനേ എതിർക്കേണ്ടതില്ല. ജാതിമത ചിന്തകൾക്കതീതമായാണ് മെക് സെവൻ പ്രവർത്തിക്കുന്നത്. ഒരു തെളിവും ഇല്ലാത്ത സ്ഥിതിക്ക് MEC 7 ന് എതിരെ പറയേണ്ടതില്ല. രഹസ്യ സ്ഥലത്ത് നടത്തുന്ന പരിപാടിയല്ല ഇത്. താനും ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട് ഇകെ സമസ്ത വിഭാഗം നടത്തിയ പ്രസ്താവന മത കാര്യങ്ങൾ മുൻനിർത്തിയാണ്. അതിന് അവർക്ക് അവകാശമുണ്ട് എന്നും ദേവര്‍കോവില്‍ പറഞ്ഞു.