തൃശൂർ .റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശികൾ യുദ്ധം മേഖലയിൽ. കുറാഞ്ചേരി സ്വദേശികളായ ബിനിൽ , ജെയിൻ എന്നിവരെ ഫ്രണ്ട് ലൈൻ ഫൈറ്റേഴ്സ് ആക്കാൻ നീക്കം തുടങ്ങി. ഗ്രനേഡുകളും വെടിയുണ്ടകളും ഇരുവർക്കും നൽകി. നിസ്സഹായാവസ്ഥ വിവരിക്കുന്ന ശബ്ദ സന്ദേശം 24 ന്
ജെയിനിന്റെയും ബിനിന്റെയും മോചനത്തിന്റെ അനിവാര്യത വെളിവാക്കുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്.
കൂടുതൽ സൈനിക വിന്ന്യാസത്തോടെ യുദ്ധം ശക്തമാക്കുകയാണ് റഷ്യ. ഇതിൻറെ ഭാഗമായാണ് ഇവരെയും ഫ്രണ്ട് ലൈൻ ഫൈറ്റേഴ്സ് ആക്കാൻ നീക്കം തുടങ്ങിയത്. യുദ്ധ മേഖലയിൽ യുദ്ധത്തിനു പോകാൻ സജ്ജരായിരിക്കാൻ റഷ്യൻ സൈന്യം നിർദ്ദേശം നൽകി. റഷ്യ കൂടുതൽ കടന്നാക്രമിക്കാൻ തീരുമാനിച്ചതിനാൽ ബങ്കറുകളിൽ നിന്നും മാറി യുദ്ധഭൂമിയിൽ മുന്നേറാനാണ് റഷ്യൻ പട്ടാളം നൽകിയിരിക്കുന്ന നിർദ്ദേശം. എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യമെന്നാണ് ജെയിനും ബിനിലും വിശദീകരിക്കുന്നത്. ഇതുവരെയും മടക്കി കൊണ്ടുവരാൻ ശ്രമം നടക്കുന്നതിനിടെ യുദ്ധ മേഖലയിലെ വിന്യാസം കുടുംബത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.