പത്തനംതിട്ട. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന്
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചതായി മോട്ടർ വാഹന വകുപ്പ്. മുറിഞ്ഞിക്കല്ലിൽ അപകടം പതിവെന്ന് നാട്ടുകാർ . ദേശീയപാതകളിലെ അശാസ്ത്രീയനിർമ്മാണം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യോഗം പ്രത്യേക യോഗം.
പുനലൂർ–പൊൻകുന്നം–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടതേയുള്ളൂ. ഇതിനിടയിൽ ഇവിടെ പൊലിഞ്ഞ ജീവനകളുടെ എണ്ണം 10 ലധികമാണ്. റോഡിന്റെ മിനുസം കാരണം വാഹനങ്ങൾ തെന്നിമാറിയാണ് അപകടങ്ങളിലേറെയുo സംഭവിച്ചത്.മുറിഞ്ഞകല്ല് ജംക്‌ഷനിൽ അപകടങ്ങൾ സ്ഥിരമായി നടക്കാറുണ്ടെന്ന് നാട്ടുകാർ
ഡ്രൈവർ ഉറങ്ങിപ്പോയതാണ് പത്തനംതിട്ട അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന്
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. റോഡ് നിർമ്മാണത്തിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണം .അപകടങ്ങളിൽ പലതും അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉറക്കം വന്നാല്‍ ഉറങ്ങിയിട്ട് യാത്ര തുടരുന്ന സംസ്കാരം വരണം, വീടിനോട് അടുത്തതിനാല്‍ വീട്ടില്‍ ചെന്നിട്ട് ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും മന്ത്രി പറഞ്ഞു.
സ്ഥലങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാതെയാണ് ചില റോഡുകൾ നിർമിച്ചിരിക്കുന്നതെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ തുറന്നടിച്ചു. ദേശീയപാതകളിലെ അശാസ്ത്രീയനിർമ്മാണം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചുവെന്നും സുരക്ഷ ക്രമീകരണങ്ങൾ റോഡിൽ ഏർപ്പെടുത്തുമെന്നും കോന്നി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളിൽ 3 ഉം സംസ്ഥാന പാതകളിൽ 9 ഉം സ്ഥലങ്ങളാണ് അപകട മേഖലയായി നിലവിൽ കണക്കാക്കിയിരിക്കുന്നത്.