കൊച്ചി`.മുനമ്പത്തെ ഒരാളെയും കുടിയിറക്കാൻ സമ്മതിക്കില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കുടുംബങ്ങൾക്ക് റവന്യു അവകാശം വാങ്ങി നൽകുന്നതു വരെ അവർക്കൊപ്പമുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. ലത്തീൻ കത്തോലിക്കാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുനമ്പം വിഷയത്തെ വർഗീയവത്ക്കരിക്കരുതെന്ന് ലത്തീൻ സഭാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലും വ്യക്തമാക്കി.വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
കുടുംബങ്ങൾ വഴിയാധാരമാകുന്ന കാര്യങ്ങളാണ് കേൾക്കുന്നതെന്നും റവന്യു അവകാശങ്ങൾ നേടിക്കൊടുക്കാൻ ഒപ്പമുണ്ടാകണമെന്നും ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.
അതേസമയം മുനമ്പം വിഷയത്തെ വർഗീയവത്ക്കരിക്കരുതെന്നു ലത്തീൻ സഭാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കൽ.വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.മുനമ്പത്തു കുടുംബങ്ങൾ വഴിയാധാരമാകുന്ന കാര്യങ്ങളാണ് കേൾക്കുന്നത്.
റവന്യു അവകാശങ്ങൾ നേടിക്കൊടുക്കാൻ നമ്മൾ ഒപ്പമുണ്ടാകണമെന്നും ഫാദർ വർഗീസ് ചക്കാലക്കൽ.