വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചു

Advertisement

വർക്കല. റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ നിന്നും ലഹരി വസ്തുക്കൾ പോലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഡോഗ് സ്ക്വോഡു കളുടെ സഹായത്തോടെയാണ് പരിശോധന .അന്യസംസ്ഥാനത്തു നിന്നും എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളിലും പരിശോധന ശക്തമാക്കുന്നു .