ചോറോട് ഒൻപത് വയസ്സുകാരിയെ വാഹനമിടിച്ച കേസിൽ പ്രതി ഷെജിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണുള്ളത്. ഇക്കാര്യമുൾപ്പെടെ ചൂണ്ടികാണിച്ച്
അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാജ വിവരങ്ങൾ നൽകി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഷെജീൽ നഷ്ടപരിഹാരം വാങ്ങിയിരുന്നു. ഇതിൽ ഷെജിലിനെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇതും റിപ്പോർട്ടിൽ പോലീസ് ഉൾപ്പെടുത്തും. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Home News Breaking News ഒൻപത് വയസ്സുകാരിയെ വാഹനമിടിച്ച് മുങ്ങിയ കേസിൽ പ്രതി ഷെജിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും