കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

Advertisement

മലപ്പുറം. അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു . കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആയിരിക്കും അന്വേഷണ ചുമതല. വിനീതിന് റീഫ്രഷ്മെന്റ് കോഴ്സിൽ പരാജയപ്പെട്ടതിന്റെ വിഷമം ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ യൂത്ത് കോൺഗ്രസ് ക്യാമ്പിലേക്ക് മാർച്ച് നടത്തും.

കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് വിനീത് ആത്മഹത്യ ചെയ്തതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം അരീക്കോട് ക്യാമ്പിൽ പൊതുദർശനം ഉണ്ടായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എല്ലാ ആക്ഷേപങ്ങളും വിശദമായി പരിശോധിക്കുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പ്രതികരിച്ചു.

പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ കൊടും പീഡനത്തിന്റെ ഇരയാണ് വിനീതെന്ന് ടി. സിദ്ധിഖ് എം.എൽ.എ ആരോപിച്ചു

. നവംബറിൽ നടന്ന പരിശീലനത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് വിനീതിനെ ഏൽപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഇന്ന് വീണ്ടും പരാജയപ്പെട്ടവർക്കുള്ള റീഫ്മെൻറ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് ജീവൻ അവസാനിപ്പിച്ചത്. അവസാന സന്ദേശത്തിൽ അസിസ്റ്റൻറ് കമാണ്ടൻ്റ് അജിതിൻ്റെ പേരടക്കം എടുത്തുപറയുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here