യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ വെച്ചാണ് യോഗം. ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവുമാണ് പ്രധാന അജണ്ട. കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം യുഡിഎഫ് നേതൃയോഗം ക്രിസ്മസിന് തൊട്ടുപിന്നാലെ നടക്കും. പാലക്കാട്ടെ വലിയ വിജയവും ചേലക്കരയിലെ പരാജയവും യോഗത്തിൽ ചർച്ചയാകും.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം ഉണ്ടാകും എന്നതാണ് മുന്നണിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ വലിയ ഒരുക്കങ്ങൾ നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും. എന്നാൽ കെപിസിസി പുനസംഘടന, ചാണ്ടി ഉമ്മൻ ഉയർത്തിയ വിവാദം എന്നിവ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കില്ല. ഇതുരണ്ടും കോൺഗ്രസിന്റെ ആഭ്യന്തര കാര്യമണെന്നും അതിൽ അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് മുന്നണിയിലെ മറ്റു പാർട്ടികളുടെ നിലപാട്.