പി മോഹനന്‍ കേരളത്തിന്‍റെ മോഹന്‍ഭഗവത്,മെക് 7 പ്രോമോഷനുമായി അബിന്‍വര്‍ക്കി

Advertisement

.മലപ്പുറം. ആർ എസ് എസിൻ്റെ രഹസ്യ ഏജൻ്റാണ് പി മോഹനനും കുടുംബവുമെന്നും മലബാറിൽ ഹിന്ദു- മുസ്ലിം വർഗീയത ഉണ്ടാക്കാനാണ് പി മോഹനൻ ശ്രമിക്കുന്നതെന്നും യൂത്ത്കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി.

മെക് 7 നെ അനുകൂലിക്കുന്ന പി എ മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ട് നേതാവാണോ എന്ന് പി മോഹനൻ വ്യക്തമാക്കണം. പാർട്ടി പിടിക്കാൻ പി.എ മുഹമ്മദ് റിയാസിനെ മുസ്ലിം എക്സ്ട്രി മിസ്റ്റായി പി മോഹനൻ ചിത്രീകരിക്കുന്നതായി പാർട്ടിയിൽ അഭിപ്രായമുണ്ട്. വിവാദങ്ങള്‍ക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം ചേളാരിയില്‍ മെക് 7 വ്യായാമ മുറകളില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പങ്കെടുത്തു. വ്യായാമത്തെ വര്‍ഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

മെക് 7 കൂട്ടാമയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു. നിഷ്‌കളങ്ക ഭാഗവത്തോടെയല്ല വിവാദം തുടങ്ങിയത്. സിപിഎം ജില്ല സെക്രട്ടറി വര്‍ഗീയ ചാപ്പ കുത്തുന്നു. എല്ലാ മതസ്ഥരും ഇതില്‍ ഉണ്ട്. പി മോഹനന്‍ ആണ് വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

ബോള്‍ കൃത്യമായി ആര്‍എസ്എസിന് ന് കൊടുത്തതിന് ശേഷമാണ് വിവാദത്തില്‍ നിന്ന് സിപിഐഎം പിന്മാറിയത്. ടിപിയെ കൊല്ലാന്‍ വന്ന ഇന്നോവക്ക് പിറകില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ നേതൃത്വം നല്‍കിയിത് പി മോഹനന്‍ ആണ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലും പി മോഹനന്‍, മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യകതിയായി പി മോഹനന്‍ മാറി. അതിന് സിപിഎം കുടപിടിക്കുന്നു. കേരളത്തിലെ മോഹന്‍ ഭഗവത് ആണോ പി മോഹനന്‍ എന്നും അദ്ദേഹം ചോദിച്ചു. പി മോഹനനും കുടുംബവും ആര്‍ എസ് എസ് സ്പയിങ് ഏജന്റ് എന്നും അബിന്‍ വര്‍ക്കി പറഞ്ഞു.