ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം,താന്‍ നിസഹായനെന്ന് എസ് ടി പ്രമോട്ടർ

Advertisement

.വയനാട്. ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം,താന്‍ നിസഹായനെന്ന് എസ് ടി പ്രമോട്ടർ മഹേഷ് . ആംബുലൻസ് തിരുനെല്ലിയിൽ പോയതായിരുന്നു. തിരിച്ചെത്തിയാൽ ഉടൻ എത്തിക്കാമെന്ന് കുടുംബത്തെ അറിയിച്ചു. എന്നാൽ കാത്തുനിൽക്കാതെ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു. തന്നെ ഫോൺ വിളിച്ചാൽ ഇതുവരെയും കിട്ടാതിരുന്നിട്ടില്ല. പഞ്ചായത്തംഗം മോശമായി സംസാരിച്ചു. ജോലി കളയുമെന്ന് പറഞ്ഞു. പുറത്തുനിന്ന് ആംബുലൻസ് വിളിച്ചാൽ നൽകാൻ ഫണ്ടില്ല

10 മാസം മുൻപ് താൻ കയ്യിൽ നിന്ന് പണം എടുത്തതാണ് ആംബുലൻസിന് കൊടുത്തത്. ഇതുവരെയും തിരിച്ചു ലഭിച്ചില്ല. നിലവിൽ മഹേഷ് സസ്പെൻഷനിലാണ്.