തിരുവനന്തപുരം. തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന നടക്കാത്ത കാര്യമാണ്
പാട്ടകരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി വിട്ട് കൊടുക്കില്ല. മുല്ലപ്പെരിയാർ കരാർ പുനപരിശോധ തലത്തിലേക്ക് വരുന്ന രീതിയിലാണ് കാര്യങ്ങൾ, ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര ജല കമ്മീഷന് കേരളത്തിൻ്റെ ആവശ്യം ബോധ്യപ്പെട്ടിട്ടുണ്ട്.
139 അടിയിൽ നിലനിറുത്തണമെന്നാണ് കോടതി വിധി.സംസ്ഥാനത്തിൻ്റെ താൽപ്പര്യം സംരക്ഷിക്കും. പുതിയ ഡാം ഉണ്ടാവണമെന്നാണ് കേരളത്തിൻ്റെ താൽപ്പര്യം. രണ്ട് സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കണം. സൗഹൃദമായി പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി പ്രതികരിച്ചു.