കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. രാവിലെ 10.45 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് ഉച്ചക്ക് 12.30ക്ക് തിരിച്ചിറക്കിയത്.104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്റെ ഒരു ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്ന് വിമാനത്താവള അധികൃതർ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു.ആദ്യ ലാൻഡിങ് പരാജയപ്പെട്ട് അരമണിക്കൂറോളം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ചതിനുശേഷമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ബഹ്റിനിലെത്തിക്കാനുള്ള നടപടി എയർ ഇന്ത്യ സ്വീകരിച്ചു
rep. pic