എന്തുവിധിയിത്,വല്ലാത്ത ചതിയിത്, എസ്എഫ്ഐക്ക് പണി കൊടുത്ത് സിപിഎം

Advertisement

തിരുവനന്തപുരം. ജനാധിപത്യം പോയപ്പോള്‍ സ്വാതന്ത്ര്യം പോയിക്കിട്ടി. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം നിർദേശം. കാമ്പസ് യൂണിറ്റിനെതിരെ നിരന്തരം
പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് പിരിച്ചുവിടാൻ ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശം നൽകിയത്.എന്നാൽ യൂണിറ്റ് പിരിച്ചുവിടൽ സംബന്ധിച്ച് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം.

ഒന്നരായാഴ്ചക്ക് മുൻു് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഇടിമുറിയെന്ന് അറിയിപ്പെടുന്ന യൂണിയൻ ഓഫീസിൽ
കയറ്റിഎസ്എഫ്ഐക്കാർ മർദ്ദിച്ചിരുന്നു.ഈ സംഭവത്തിന് ശേഷവും ഹോസ്റ്റലിൽ നിന്നും കോളജ് കാമ്പസിൽ നിന്നും സമാനമായ മറ്റ് ചിലപരാതികൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയൂണിറ്റ് പിരിച്ചുവിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചത്.കാമ്പസിലെ എസ്എഫ്ഐയൂണിറ്റ് കമ്മിറ്റിക്കെതിരെ നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് മാർഗം ഇല്ലെന്ന വിലയിരുത്തലിലാണ് യൂണിറ്റ് പിരിച്ചുവിടാൻ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തത്.അടുത്തയാഴ്ച നടക്കുന്ന
സിപിഎം ജില്ലാ സമ്മേളനത്തിൽ യൂണിവേഴ്സിറ്റി കോളജ് വിഷയം ചർച്ചയാകുമെന്ന് കൂടി മനസിലാക്കിയാണ് പാർട്ടി നേതൃത്വം
യൂണിറ്റ് പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്.എന്നാൽ ഇത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ
പ്രതികരണം.യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടുന്ന കാര്യം എസ്എഫ്ഐയാണ് തീരുമാനിക്കേണ്ട -തെന്നും നേതൃത്വം പറഞ്ഞു.എസ്എഫ്ഐസംസ്ഥാന
കമ്മിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള യൂണിറ്റാണ് യൂണിവേഴ്സിറ്റി കോളജിലേത്. ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിന്
പിന്നാലെ 4 യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടി എടുത്തിരുന്നു.ഫലത്തിൽ യൂണിറ്റ് പുനസംഘടന അനിവാര്യമായ ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തിൻെറ ഇടപെടൽ. എന്നാല്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നു പൂര്‍വാധികം ഊര്‍ജ്ജത്തോടെ ഇടിമറിസഹിതം എസ്എഫ്ഐ തിരിച്ചുവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.