തിരുവനന്തപുരം. എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള യൂണിവേഴ്സിറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്കൃത സെമിനാർ ഉദ്ഘാടനത്തിയ ഗവർണർക്കെതിരെ പൊലീസ് സുരക്ഷ മറികടന്നാണ് എസ്എഫ്ഐ പ്രതിഷേധമുയർത്തിയത്.. എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ പോലീസിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു
കേരള യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനിടെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.. കേരള സർവകലാശാലയിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വലിയ പ്രതിഷേധം എസ്എഫ്ഐ തീർത്തു. പോലീസ് ജലപീരങ്കിയും മറികടന്ന് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധക്കാർ
പ്രവർത്തകർ ഗവർണറുടെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത് എന്തിനെന്ന് കമ്മീഷണറോട് പോയി ചോദിക്കാൻ ഗവർണർ പ്രതതികരിച്ചു.
ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതുപക്ഷത്തെ 15 സിൻഡിക്കേറ്റ് അംഗങ്ങൾ ഇന്ന് സർവകലാശാലയിലെ പരിപാടി ബഹിഷ്കരിച്ചിരുന്നു.