എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

Advertisement

ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. ആർഎസ്എസ് പ്രവർത്തകരായ അ‍ഞ്ച് പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

രണ്ട് മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ദ്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഷാൻ വധക്കേസിലെ വിചാരണ നീളുന്നതിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു.