മലപ്പുറം.അരീക്കോട് എസ്. ഒ. ജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യ.അന്വേഷണ സംഘത്തിന് എസ്.ഒ.ജി കമാൻഡോകൾ മൊഴി നൽകി. അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം. വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതിന്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് SOG ക്യാമ്പിലെ 2021 ൽ നടന്ന ട്രെയിനിങ്ങിനിടെ
കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയന്ന് ആരോപണം.സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.സുനീഷിന്റെ മരണം വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ പീഡനം വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് മൊഴി