ശബരിമല. തീർത്ഥാടകരുടെ തിരക്കേറുന്നു. മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ ഭക്തരുടെ ക്യൂ. സ്പോട്ട് ബുക്കിംഗ് വഴി അധികമായി ആളെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് പോലീസ്.
പതിനായിരം പേരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മല ചവിട്ടാൻ അനുവദിക്കുക. എന്നാൽ, ഇന്നലെ എത്തിയത് ഇരുപതിനായിരം പേർ. പ്രതിദിന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരത്തിൽ ഒതുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ്
രണ്ട് ദിവസമായി ആകെ എണ്ണം 90,000 കടക്കുന്നത്.തീർത്ഥാടകരുടെ വരി ശരംകുത്തി വരെ.മണിക്കൂറുകൾ ക്യൂ നിന്നാണ് സന്നിധാനത്തെത്തുന്നത്. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്ന തീർത്ഥാടകർക്ക് വരി നിൽക്കാതെ ദർശനം
പ്രത്യേക സംവിധാനം നടപ്പാക്കി.