ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് CMRL പണം നൽകി?ഗുരുതര വെളിപ്പെടുത്തലുമായി SFIO

Advertisement

ന്യൂഡെല്‍ഹി. CMRL കരിമണൽ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി SFIO.ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് CMRL പണം നൽകിയതായി സംശയമുണ്ടെന്ന് SFIO. എക്സാലോജിക് CMRL മാസപ്പടി കേസിൽ SFIO അന്വേഷണം റദ്ദാക്കണമെന്ന CMRL ന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് വെളിപെടുത്തൽ.ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഷോൺ ജോർജ്.SFIO അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നു എന്ന മാത്യു കുഴൽനാടൻ എംഎൽഎ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പകൽ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുമായുള്ള മാസപ്പടി കേസിലെ അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎലിന്റെ ഹർജിയിൽ വാദം തുടരവെയാണ് ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐഒ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.CMRL പടം നൽകിയത് ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കാണോ എന്ന് സംശയം ഉണ്ടെന്ന് SFIO ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും SFIO പറഞ്ഞു.184കോടിയുടെ അനധികൃത പണം ഇടപാട് CMRL നടത്തിയിട്ടുണ്ടെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.CMRL ഉം എക്സാലോജിക്കും നടത്തിയ ദുരൂഹപണമിടപാടിൽ അന്വേഷണം പൂർത്തിയായെന്ന് SFIO ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു.പണം നൽകിയത് എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്കാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എസ്എഫ്ഐഒ വ്യക്തമാക്കുന്നത്.കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പരാതിക്കാരൻ ഷോൺ ജോർജ് പറഞ്ഞു.

കാര്യങ്ങൾ മനസ്സിലാക്കിയിട്ടും കേസിൽ നടപടിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ മറ്റൊരു അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാണ് CMRL ന്റെ വാദം.കേസിൽ ഈ മാസം 23ന് ഡൽഹി ഹൈക്കോടതിയിൽ വീണ്ടും വാദം കേൾക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here