2024 ഡിസംബർ 19 വ്യാഴം
BREAKING NEWS
👉ക്ഷേമ പെൻഷൻ തട്ടിപ്പ്, മണ്ണ് സംരക്ഷണ വകുപ്പിൽ ആറ് പേർക്ക് സസ്പെൻഷൻ, 18 ശതമാനം പലിശയിൽ തുക തിരിച്ച് പിടിക്കും
👉സിനിമാ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു.
👉കളമശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു.40 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
👉മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളുമുള്ളതായി സംശയം, നേവി ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്.
🌴 കേരളീയം 🌴
🙏കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്.
🙏കോഴിക്കോട് നന്‍മണ്ടയില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്‍മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്.
🙏കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്സുമാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്.
🙏സംസ്ഥാനത്തെ 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി.
🙏 വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികള്‍ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 ആരോപണ വിധേയനായ അസി.കമാന്‍ഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. എസ്.ഒ.ജിയിലെ അസി. കമാന്‍ഡന്റ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023ല്‍ പൊലീസില്‍ മികച്ച സേവനം നടത്തിയവര്‍ക്കുള്ള പട്ടികയാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്.
🙏വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.
🙏ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ പൊലീസ് കോഴിക്കോട് നിന്ന്പിടികൂടി. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും.
🙏യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ആറാം അഡീഷ്ണല്‍ സെഷന്‍സ് കോടതി തള്ളി.
🙏നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ കൊല്ലപ്പള്ളിയില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വയലാര്‍ ചേര്‍ത്തല കളവംകോടത്ത് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം.
🙏മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ വെച്ച് വെട്ടേറ്റ ദമ്പതിമാരില്‍ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. ജേഷ്ഠനോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്.
🙏 തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തയാര്‍ജ്ജിച്ചെന്നും ശക്തയാര്‍ജ്ജിച്ച ന്യൂന മര്‍ദ്ദംഅടുത്ത മണിക്കൂറുകളില്‍ വടക്കന്‍ തമിഴ്‌നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴ സാധ്യത തുടരും.
🇳🇪 ദേശീയം 🇳🇪
🙏 നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ച് മുംബൈയില്‍ 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥനാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു.
🙏ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയര്‍മാന്‍.
🙏 ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
🙏 ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. 4 വര്‍ഷവും 3 മാസത്തിനും ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിക്കുന്നത്.
🙏 തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേല്‍ അല്ലു അര്‍ജുന്‍ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ രാജ്കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
🙏 ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന് പ്രതിപക്ഷ ആരോപണം. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നുമാണ് രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
🙏 അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ലോക്സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാര്‍ട്ടിയാണെന്നും അമിത് ഷാ വ്യക്തമാക്കി.
⚽ കായികം ⚽
🙏ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പ്രഥമ കിരീടം റയല്‍ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്.